Copyright @2013 Stationery Department - Kerala - Designed by CDIT

വകുപ്പിനെക്കുറിച്ച്


കേരള സംസ്ഥാന സ്റ്റേഷനറി വകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസ്സുകള്‍ ഉള്‍പ്പെടെയുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആവശ്യമായ സ്റ്റേഷനറി  സാധനങ്ങള്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്തു വരുന്ന ഒരു സേവന വകുപ്പാണ്.  

ആദ്യകാലത്ത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷനറി വകുപ്പിനെ ഒരു സ്വതന്ത്ര്വ വകുപ്പായി മാറ്റുകയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ സ്റ്റേഷനറി കണ്‍ട്രോളര്‍ വകുപ്പ് അദ്ധ്യക്ഷനായിട്ടുളള സ്റ്റേഷനറി വകുപ്പ്  നിലവില്‍ വരികയുമായിരുന്നു.  സ്റ്റേഷനറി വകുപ്പിന്റെ ആസ്ഥാന കാര്യാലയം ഇപ്പോള്‍ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനു സമീപം  പ്രവര്‍ത്തിച്ചു വരുന്നു.  

സ്റ്റേഷനറി കണ്‍ട്രോളറാണ് വകുപ്പു മേധാവി.  ഭരണപരമായ കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഭരണം) സ്റ്റേഷനറി സാധനങ്ങളുടെ വാങ്ങല്‍, സംഭരണം, വിതരണം മുതലായ കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ (സ്റ്റോഴ്സ്) എന്നിവരാണ് സ്റ്റേഷനറി കണ്‍ട്രോളറുടെ കീഴിലുളള മറ്റു ഭരണാധികാരികള്‍.  ആസ്ഥാന കാര്യാലയം കൂടാതെ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍മാരുടെ കീഴില്‍ ഓരോ മേഖലാ ഓഫീസുകളും, മറ്റ് പത്ത് ജില്ലകളില്‍ ജില്ലാ സ്റ്റേഷനറി ഓഫീസര്‍മാരുടെ കീഴില്‍ ഓരോ ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.

സെക്രട്ടേറിയറ്റ് ഓഫീസുകൾക്ക് മാത്രമായുള്ള സ്റ്റേഷനറി വിതരണത്തിനായി സെക്രട്ടേറിയറ്റ് അനക്സില്‍ നവംബർ 2009 മുതൽ, സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസര്‍ തലവനായി സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസും പ്രവര്‍ത്തിച്ചു വരുന്നു.  

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വിതരണം ചെയ്യുന്ന സ്റ്റേഷനറി സാധനങ്ങളുടെ ശരിയായ രീതിയിലുളള കണക്ക്, സൂക്ഷിപ്പ്, ഉപയോഗം മുതലായവ വിലയിരുത്തുന്നതിനായി എല്ലാ ജില്ലകളിലും ഓരോ സ്റ്റേഷനറി ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.

 

Contact us

Controller of Stationery
Office of the Controller of Stationery
Stationery Department
PMG, Thiruvananthapuram- 695 033
Kerala, India


Tel : + 0471-2785900
Fax : +0471 – 2306874