കേരള സംസ്ഥാന സ്റ്റേഷനറി വകുപ്പ്കേരള സംസ്ഥാന സ്റ്റേഷനറി വകുപ്പ് സംസ്ഥാനത്തെ സർക്കാര്‍ പ്രസ്സുകള്‍ ഉൾപ്പെടെയുളള എല്ലാ സർക്കാര്‍ ഓഫീസുകൾക്കും  ആവശ്യമായ സ്റ്റേഷനറി  സാധനങ്ങള്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്തു വരുന്ന ഒരു സേവന വകുപ്പാണ്.  ആദ്യകാലത്ത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്റ്റേഷനറി വകുപ്പിനെ ഒരു സ്വതന്ത്ര വകുപ്പായി മാറ്റുകയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ സ്റ്റേഷനറി കൺട്രോളര്‍ വകുപ്പ് അദ്ധ്യക്ഷനായിട്ടുളള സ്റ്റേഷനറി വകുപ്പ്  നിലവില്‍ വരികയുമായിരുന്നു.  സ്റ്റേഷനറി വകുപ്പിന്റെ ആസ്ഥാന കാര്യാലയം ഇപ്പോള്‍ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനു സമീപം  പ്രവർത്തിച്ചു വരുന്നു.