Copyright @2013 Stationery Department - Kerala - Designed by CDIT

അധികാര വിനിയോഗം


1. സ്റ്റേഷനറി കണ്‍ട്രോളര്‍

സ്റ്റേഷനറി വകുപ്പിലെ എല്ലാ ഭരണപരമായ കാര്യങ്ങളുടെയും (വകുപ്പിലെ ഏറ്റവും താഴ്ന്ന ഗസറ്റഡ് തസ്തിക വരെയുള്ള നിയമനം ഉള്‍പ്പെടെ) പരമാധികാരി.

2. ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍

സ്റ്റേഷനറി വകുപ്പില്‍ രണ്ട് ‍ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരാണ് ഉള്ളത്. ഭരണ വിഭാഗം ഡെപ്യൂട്ടി കണ്‍ട്രോളറും, സ്റ്റോര്‍ വിഭാഗം ഡെപ്യൂട്ടി കണ്‍ട്രോളറും. വകുപ്പിന്റെ ഭരണപരമായ കാര്യങ്ങളിലും, ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും, ജില്ലാ സ്റ്റേഷനറി സ്റ്റോറുകളിലെ പരിശോധന ഉള്‍പ്പെടെ ഉള്ള കാര്യങ്ങളിലും സ്റ്റേഷനറി കണ്‍ട്രോളര്‍ക്ക് വേണ്ട സഹായം ചെയ്യുക എന്നതാണ് ഡെപ്യൂട്ടി കണ്‍ട്രോളറിൽ നിക്ഷിപ്തമായ കര്‍ത്തവ്യം. സ്റ്റേഷനറി ആസ്ഥാന കാര്യാലയത്തിലെ സ്ഥാപന വിഭാഗം ബില്ലുകളും, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്ന ബില്ലുകളും പാസാക്കുക എന്നത് ഭരണ വിഭാഗം ഡെപ്യൂട്ടിയുടെ പ്രധാന ഉത്തരവാദിത്ത്വമാണ്. സ്റ്റേഷനറി ആസ്ഥാന കാര്യാലയത്തിലെ പ്രതിദിന പ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കേണ്ടത് ഡെപ്യൂട്ടി കണ്‍ട്രോളറുടെ ചുമതലയാണ്.

3. അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍

സ്റ്റേഷനറി വകുപ്പിലുള്ള നാല് മേഖലാ സ്റ്റേഷനറി ആഫീസുകളുടെ (തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്) ഉത്തരവാദിത്ത്വം വഹിക്കുന്ന അധികാരിയാണ് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളർ. മേഖലാ സ്റ്റേഷനറി ആഫീസിന് കീഴിലെ എല്ലാ ഭരണപരമായ കാര്യങ്ങളുടേയും പരമാധികാരി, (നിയമനങ്ങൾ ഒഴികെ) അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളറാണ്.

4. ജില്ലാ സ്റ്റേഷനറി ആഫീസര്‍

സ്റ്റേഷനറി വകുപ്പിന് കീഴിലുള്ള 10 ജില്ലാ സ്റ്റേഷനറി ആഫീസിലെ ആഫീസ് തലവനാണ് ജില്ലാ സ്റ്റേഷനറി ആഫീസര്‍. പ്രസ്തുത ജില്ലയിലുള്ള മറ്റ് ഗവ. ആഫീസുകള്‍ക്ക് സ്റ്റേഷനറി സാധനങ്ങ ൾ ആവശ്യാനുസരണം വിതരണം ചെയ്യുക എന്നതാണ് ജില്ലാ സ്റ്റേഷനറി ആഫീസറുടെ പ്രധാന കര്‍ത്തവ്യം. ജില്ലാ സ്റ്റേഷനറി ആഫീസിലെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതും ജില്ലാ സ്റ്റേഷനറി ആഫീസര്‍ ആണ്.

5. സ്റ്റേഷനറി ഇന്‍സ്പെക്ടര്‍

എല്ലാ ജില്ലാ / മേഖലാ ആഫീസുകളിലും, മറ്റ് ഗവ. ആഫീസുകളില്‍ യഥാസമയം പരിശോധന നടത്തി, സ്റ്റേഷനറി സാധനങ്ങളുടെ സ്റ്റോക്കും കണക്കും കണക്കാക്കി ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥന്‍. സ്റ്റേഷനറി ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റു ഗവ. വകുപ്പുകള്‍ക്കും ആഫീസുകള്‍ക്കും സ്റ്റേഷനറി സാധനങ്ങളുടെ ക്വോട്ട അനുവദിക്കുന്നത്.

6. മുഖ്യ സ്റ്റോര്‍ കീപ്പര്‍

തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലുള്ള മുഖ്യ സ്റ്റോറില്‍ എത്തുന്ന എല്ലാ സ്റ്റേഷനറി സാധനങ്ങളിടേയും സൂക്ഷിപ്പ് മുഖ്യ സ്റ്റോര്‍ കീപ്പറുടെ ചുമതലയാണ്. സ്റ്റേഷനറി കണ്‍ട്രോളര്‍ക്ക് വേണ്ടി സാധനങ്ങള്‍ പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍. സ്റ്റേഷനറി വകുപ്പിന് കീഴിലുള്ള എല്ലാ സബ് ആഫീസുകളിലേക്കും സാധനങ്ങള്‍ വിതരണം ചെയ്യുന്നതും, ഗവ. പ്രസ്സിന് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും മുഖ്യ സ്റ്റോര്‍കീപ്പറുടെ പ്രധാന കര്‍ത്തവ്യമാണ്.

7. മുഖ്യ ഫോര്‍മാന്‍

സ്റ്റേഷനറി കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്ഥിതി ചെയ്യുന്ന വര്‍ക്ക്ഷോപ്പിലെ മെക്കാനിക്കല്‍ സ്റ്റാഫുകളുടെ മുഖ്യ നീരീക്ഷകന്‍ ആണ് മുഖ്യ ഫോര്‍മാൻ.

8. സ്റ്റേഷനറി വര്‍ക്ക്ഷോപ്പ്

സ്റ്റേഷനറി വകുപ്പിന് ടൈപ്പ്റൈറ്റര്‍, ഡ്യൂപ്ലിക്കേറ്റര്‍ തുടങ്ങിയ മെഷീനുകൾ സര്‍വ്വീസ് ചെയ്യുകയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സൗകര്യമുള്ള വര്‍ക്ക്ഷോപ്പ് നിലവിലുണ്ട്. എന്നാല്‍ നൂതന സാങ്കേതിക വിദ്യയുടെ വരവ് മൂലം, വകുപ്പുകളില്‍ ഉണ്ടായിരിക്കുന്ന കംമ്പ്യൂട്ടര്‍വത്കരണത്തിന്റേയും ആധുനികവതികരണത്തിന്റേയും ഭാഗമായി വര്‍ക്ക്ഷോപ്പിന്റെ പ്രാധാന്യം കുറഞ്ഞു വന്നിട്ടുണ്ട്. സ്റ്റേഷനറി വകുപ്പിന്റെ ഇന്നലെകളിലെ അഭിമാനമായി വര്‍ക്ക്ഷേോപ്പ് ഇന്നും നിലനില്‍ക്കുന്നു. സ്റ്റേഷനറി വര്‍ക്ക്ഷോപ്പിലെ മെക്കാനിക്കുമാരാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിലേയും, രാജ്ഭവനിലേയും കേരള നിയമസഭയിലേയും വലിയ ടവര്‍ ക്ലോക്കുകൾ വൈന്‍ഡിംഗ് ചെയ്ത് നിലനിര്‍ത്തുന്നത്.

 

Contact us

Controller of Stationery
Office of the Controller of Stationery
Stationery Department
PMG, Thiruvananthapuram- 695 033
Kerala, India


Tel : + 0471-2785900
Fax : +0471 – 2306874