സ്റ്റേഷനറി വകുപ്പ്
തിരുവിതാംകൂറില്സ്വാതിതിരുനാള്മഹാരാജാവിന്റെ ഭരണകാലത്ത്, കൊട്ടാരത്തില്സ്റ്റേഷനറി സാധനങ്ങള്വാങ്ങി വിതരണം ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക വിഭാഗമാണ് കേരളപ്പിറവിക്ക് ശേഷം സ്റ്റേഷനറി വകുപ്പായി രൂപാന്തരം പ്രാപിച്ചത്. ആദ്യകാലത്ത് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ വകുപ്പിനെ പിന്നീട് ഒരു സ്വതന്ത്രവകുപ്പാക്കി വിഭജിച്ചുവെങ്കിലും, 1978 വരെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനുശേഷം പി. എം. ജി ജംഗഷന് സമീപം, പഴയ തിരുവിതാംകൂര്എഞ്ചിനിയറിംഗ് കോളേജ് കോമ്പൗണ്ടില്‍, വിപുലമായ സ്റ്റോര്സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കപ്പെട്ട ഈ വകുപ്പ് ഇപ്പോഴും അവിടെത്തന്നെ പ്രവര്‍ത്തിച്ചുവരികയാണ്.
ചുമതലകള്‍
- ഗവ. പ്രസ്സുുകള്ഉള്പ്പെടെ സംസ്ഥാനത്തുള്ള എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ കടലാസ്, മറ്റ് സ്റ്റേഷനറി സാധനങ്ങള്‍, ആഫീസ് മെഷീനുകള്എന്നിവ വാങ്ങി സംഭരിച്ച് വിതരണം നടത്തുക.
- സര്ക്കാര്ആഫീസുകള്ക്ക് ആവശ്യമായ ഫയല്‍ബോര്‍ഡുകള്‍, ആഫീസ് കവറുകള്‍, ബൗണ്ട് ബുക്കുകള്‍, തുടങ്ങിയവ ഖാദിബോര്‍ഡിന്റെ പേപ്പര്നിര്മ്മാണ യൂണിറ്റുകള്വഴിയും, ചാരിറ്റബിള്സൊസൈറ്റികള്വഴിയും നിര്‍മ്മിച്ച് വിതരണം നടത്തുക.
- കേരളത്തിലെ മുഴുവന്സര്ക്കാരാഫീസുകളുടെയും, ഓഫീസര്‍മാരുടെയും ഉപയോഗത്തിനുള്ള സീലുകളും സ്റ്റാമ്പുകളും നിര്‍മ്മിച്ച് വിതരണം നടത്തുക.
- സര്ക്കാരാഫീസുകളിലുണ്ടാകുന്ന പാഴ്ക്കടലാസ് നീക്കം ചെയ്യുന്നതിന് ജില്ലാ/മേഖലാ അടിസ്ഥാനത്തില്വാര്ഷിക കരാറുകള്‍ ഉറപ്പിച്ചു നല്‍കുക.
- ടൈപ്പ്റൈറ്ററുകള്‍, ഡ്യൂപ്ലിക്കേറ്റര്തുടങ്ങിയ ആഫീസ് മെഷീനുകളുടെ അറ്റകുറ്റ പണികള്യഥാസമയം ചെയ്യുക.
- അര്‍ദ്ധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍, സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള സ്വതന്ത്ര സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, തുടങ്ങിയവയ്ക്ക് പ്രത്യേക ആവശ്യങ്ങള്‍ക്കായി വിലയടിസ്ഥാനത്തില്കടലാസിനങ്ങളും മറ്റും വാങ്ങി വിതരണം ചെയ്യുക.
- സര്ക്കാര്പ്രസ്സുകള്ക്കാവശ്യമായ അച്ചടിക്കടലാസ്, അച്ചടിമഷി തുടങ്ങിയ എല്ലാ സാധനങ്ങളും വാങ്ങി വിതരണം നടത്തുക.
- പാഠപുസ്തകങ്ങള്അച്ചടിക്കുന്നതിനും, പൊതു പരീക്ഷകള്നടത്തുന്നതിനും ആവശ്യമായ കടലാസ്, കവര്ബോര്ഡ് എന്നിവ വിദ്യാഭ്യാസ വകുപ്പിന് വാങ്ങി നല്‍കുക.
- ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകള്ക്കാവശ്യമായ എല്ലാ സ്റ്റേഷനറി സാധനങ്ങളും ചീഫ് ഇലക്ടറല്ആഫീസര്ക്കുവേണ്ടിയും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടിയും വാങ്ങി ഓരോ ജില്ലാ ആസ്ഥാനത്തും യഥാസമയം എത്തിക്കുക.
- ഇലക്ടറല്റോള്റിവിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് ആവശ്യമുള്ള സ്റ്റേഷനറി വിതരണം ചെയ്യുക.
- നിയമസഭ സമ്മേളനം നടക്കുന്ന വേളയില്ജനപ്രതിനിധികള്ക്കാവശ്യമായ സ്റ്റേഷനറി വിതരണം ചെയ്യുക.
- ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്എന്നിവര്ക്ക് ആവശ്യമായ സ്റ്റേഷനറികള്ആവശ്യാനുസരണം വാങ്ങി വിതരണം ചെയ്യുക.
- നിയമസഭാ സാമാജികരുടെ കാര്യാലയത്തിലേക്ക് ആവശ്യമായ ടോണര്കാട്രിഡ്ജുകള്വാങ്ങി സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസ് വഴി വിതരണം ചെയ്യുക.
- കമ്പ്യൂട്ടറിന്റെ ഉപഭോഗം വ്യാപകമാകുന്ന സാഹചര്യത്തില്കമ്പ്യൂട്ടര്കടലാസ്, അനുബന്ധ സാധനങ്ങള്എന്നിവ വിതരണം ചെയ്യുന്ന ചുമതലയും ഇപ്പോള്സ്റ്റേഷനറി വകുപ്പില്നിഷിപ്തമാണ്.
ഭരണ നിര്‍വ്വഹണം
സ്റ്റേഷനറി കണ്‍ട്രോളറാണ് വകുപ്പ് മേധാവി. ഡെപ്യൂട്ടി സ്റ്റേഷനറി കണ്ട്രോളര്(ഭരണം), ഡെപ്യൂട്ടി സ്റ്റേഷനറി കണ്ട്രോളര്(സ്റ്റോഴ്സ്) ഉം ആണ് സ്റ്റേഷനറി കണ്‍ട്രോളറുടെ കീഴിലുള്ള മറ്റ് വകുപ്പധികാരികള്‍. തിരുവനന്തപുരത്തെ കണ്‍ട്രോളറുടെ ആസ്ഥാന കാര്യാലയം കൂടാതെ തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണ്ണൂര്‍(പാലക്കാട്), കോഴിക്കോട് എന്നീ നാല് മേഖലാ ആഫീസുകളും മറ്റ് പത്ത് ജില്ലകളില്ജില്ലാ ആഫീസുകളും പ്രവര്‍ത്തിക്കുന്നു. മേഖലാ ആഫീസുകള്അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍മാരുടേയും, ജില്ലാ ആഫീസുകള്ജില്ലാ സ്റ്റേഷനറി ആഫീസര്‍മാരുടേയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സെക്രട്ടേറിയറ്റിലെ സ്റ്റേഷനറി വിതരണത്തിനായി വകുപ്പിന്റെ ഒരു സ്റ്റോര്സെക്രട്ടേറിയറ്റ് അനക്സില്‍2005 ഫെബ്രുവരി മുതല്പ്രവര്ത്തിച്ചുവരുന്നുണ്ട്. ഈ സ്റ്റോര്ഇപ്പോള്തിരുവനന്തപുരം അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളരുടെ നിയന്ത്രണത്തിലാണ്.
